വയസ്സ് പത്തുമുപ്പത് കഴിഞ്ഞിട്ടൊണ്ടാവും. കര്‍ത്താവിനെ തറച്ചത് മരക്കുരിശിലാണെങ്കില്, പിന്നെന്തിനാ പള്ളിക്ക് പൊന്‍കുരിശ് എന്നു ചോദിച്ച അതേ ന്യായബോധം. ജോലീം കൂലീം ഒന്നും വേണ്ട സമാധാനമായി ജീവിക്കാന്‍ എന്ന സാമാന്യബോധം. കൊച്ചു ത്രേസ്യകള്ക്കെല്ലാം തോന്നുന്ന ഇഷ്ടം അന്യായമാണോ എന്നു സംശയിക്കുന്ന നീതിബോധം. ഒരു കാര്യം കൂടി. പൊന്കുരിശിന് ഇരുമ്പാണികളോടും റോമന്‍ ഭാഷയില്‍ എഴുതിയ പരസ്യപ്പലകകളോടും പരമപുച്ഛമാണ്.