Friday 22 August, 2008

എന്റെ ബ്ലോഗ് ഇവിടെയല്ല.

അതു ഇവിടെയാണ്.
അവിടെക്കാണാം എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

Wednesday 26 March, 2008

മുഷ്ഠിമൈഥുനം

ഇതു ഞാന്‍ പഠിച്ചത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഒരു ഉരുളികുന്നംകാരന്‍ സക്കറിയ പഠിപ്പിച്ചുതന്നപ്പോളാണ്. ചുമ്മാ കേറി തെറ്റിദ്ധരിക്കുവൊന്നും വേണ്ട. പറയാന്‍ പാടില്ലാത്ത മലയാളത്തിനു പകരം പഠിച്ച, പേടിക്കാതെ പറയാവുന്ന സംസ്കൃതത്തിന്റെ കാര്യമാണ് പറഞ്ഞത്. പെട്ടന്നൊരുനാള്‍ ഭൂഗോളം ബ്ലോഗോളമായി ചുരിങ്ങിയപ്പൊള്‍, ഈ പഴഞ്ചന്‍ സംസ്കൃതത്തിനും വന്നു, മുമ്പെങ്ങുമില്ലാത്ത ഒരു അര്‍ത്ഥവ്യാപ്തി. ലാപ്-ടോപ്പില്‍ തൊട്ടും തടവിയും, മുമ്പോട്ട് തുറിച്ചു നോക്കിയിരുന്നു ചെയ്യുന്ന ഈ സന്തോഷദായക പ്രവര്‍ത്തിക്ക് മുഷ്ഠിമൈഥുനം എന്നു തന്നെയല്ല്ലേ പറയേണ്ടത്?